Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ട് ദേവസ്വം മന്ത്രി

ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവിട്ട് ദേവസ്വം മന്ത്രി
, വ്യാഴം, 18 ഒക്‌ടോബര്‍ 2018 (14:00 IST)
ശബരിമലയിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം പുറത്തു പുറത്തുവിട്ട് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. ശബരിമല സംഘർഷ ഭൂമിയാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
 
ഇരുമുടിക്കെട്ട് എന്ന് തോന്നിക്കുന്ന ഭാണ്ഡവുമായി ശബരിമലയി എച്ചിച്ചേരാൻ എ ച്ച് പി ആഹ്വാനം ചെയ്യുന്നതിന്റെ ശബ്ദ സന്ദേശങ്ങളാണ് മന്ത്രി പുറത്തുവിട്ടത്. ഒരു മാല കഴുത്തിലിട്ട് അയ്യപ്പൻ‌മാർ എന്ന് തോന്നിക്കും വിധമാണ് ശബരിമലയിൽ എത്തിച്ചേരേണ്ടത് എന്നാണ് ശബ്ദ സന്ദേശത്തിലെ നിർദേശം. 
 
സർക്കാരിന് വിഷയത്തിൽ ഗൂഢ ലക്ഷ്യങ്ങളില്ല. സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സർക്കാർ ചെയ്യുന്നത്. വിധിക്ക് കാരണമായ കേസ് നടത്തിയത് ആർ എസ് എസ് ആണെന്ന കാര്യം മറച്ചുവച്ച് ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർത്തവമാണ് പ്രശ്‌നമെങ്കിൽ ഞങ്ങൾക്ക് ശബരിമലയിൽ പ്രവേശിക്കാനാകുമോ?: അഞ്ജലി അമീർ