Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: മണ്ഡലകാലം സർക്കാരിന് തലവേദനയാകും, സർവകക്ഷിയോഗം നിർണായകം

ശബരിമല: മണ്ഡലകാലം സർക്കാരിന് തലവേദനയാകും, സർവകക്ഷിയോഗം നിർണായകം
, വ്യാഴം, 15 നവം‌ബര്‍ 2018 (07:39 IST)
തിരുവന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ നിലപാടുകൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സർവകക്ഷിയോഗം ചേരും. വ്യഴാഴ്ച പതിനൊന്ന് മണിയോടെ മുഖ്യമന്ത്രിയുടെ കോൺഫറാൻസ് ഹാളിലാണ് സർവകക്ഷിയോഗം ചേരുന്നത്. ശബരിമലയിൽ അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ സർവകക്ഷി യോഗ വിളിച്ചു ചേർത്തിരിക്കുന്നത്. 
 
കഴിഞ്ഞ ദിവസം പുനഃപരിശോധനാ ഹർജികൾ പരിഗണിച്ച സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് കേസ് വീണ്ടും തുറന്ന കോടതിയിൽ വാദം കേൾക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് ചേരുന്ന യോഗത്തിൽ ബി ജെ പിയും പങ്കെടുക്കും. തന്ത്രി കുടുംബവുമായും പന്തളം രാജകുടുംബവുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.  
 
അതേസമയം മണ്ഡലകാലം സർക്കരിന് തലവേദന തന്നെയായിരിക്കും. നിലവിലെ വിധിക്ക് ഇല്ലാ എന്നാണ് സർക്കരിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.  ശബരിമലയിൽ സ്ത്രീകൾ എത്തുന്നതോടെ വീണ്ടും അക്രം സംഭവങ്ങൾ ഉണ്ടാകാനാണ് സാധ്യത. ഇതേവരെ 800 വനിതകൾ ശബരിമലയിൽ കയറുന്നതിനായി സർക്കാരിനെ സമിപിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതീക്ഷകൾ തെറ്റിച്ച് വിപണിയിൽ അടിപതറി, ഐഫോൺ ടെൻ ആറിന്റെ ഉത്പാദനം നിർത്തുന്നു