കന്നി മാസത്തിലെ തീര്‍ത്ഥാടനകാലം രണ്ടാഴ്ച പൂര്‍ത്തിയാകുമ്പോള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം 12 ലക്ഷത്തിലേക്ക് അടുക്കുന്നു. നവംബര്‍ 16 മുതല്‍ നവംബര്‍ 29 വൈകിട്ട് ഏഴ് മണിവരെ 11,89,088 തീര്‍ത്ഥാടകര്‍ സന്നിധാനം ദര്‍ശിച്ചുവെന്നതാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ട കണക്ക്.
ശനിയാഴ്ച്ച മുന്‍ദിവസങ്ങളേക്കാള്‍ തിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ 12 മുതല്‍ വൈകിട്ട് 7 വരെ 61,190 ഭക്തരാണ് മല കയറിയത്.
സുഖദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഭൂരിഭാഗം തീര്‍ത്ഥാടകരും അയ്യപ്പ സന്നിധി വിട്ടിറങ്ങുന്നത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘനേരം കാത്തിരിപ്പില്ലാതെ ദര്‍ശനം ഉറപ്പാക്കാനുള്ള സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.