Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല തീർത്ഥാടനകാലത്തെ മൊത്ത വരുമാനം 154.5 കോടി രൂപ

ശബരിമല തീർത്ഥാടനകാലത്തെ മൊത്ത വരുമാനം 154.5 കോടി രൂപ

എ കെ ജെ അയ്യര്‍

, ചൊവ്വ, 25 ജനുവരി 2022 (18:57 IST)
ശബരിമല: ഇത്തവണത്തെ ശബരിമല തീർത്ഥാടനകാലത്തെ ശബരിമല വരുമാനം 154.5 കോടി രൂപ എന്ന് തിട്ടപ്പെടുത്തി. കാണിക്കയായി ലഭിച്ച നാണയങ്ങളും മറ്റും കഴിഞ്ഞ ദിവസമാണ് എണ്ണിത്തീർന്നത്. കഴിഞ്ഞ വര്ഷം കോവിഡ് നിയന്ത്രണം കാരണം വരുമാനം തീരെ കുറവായിരുന്നു - ആകെ 21.11 കോടി രൂപ മാത്രം.

ഇത്തവണ ആദ്യ ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കാരണം തീർത്ഥാടകർ കുറവായിരുന്നു എങ്കിലുംഘട്ടം ഘട്ടമായി ഇളവുകൾ നൽകിയതോടെ കൂടുതൽ തീർത്ഥാടകർ എത്തുകയും വരുമാനം കൂട്ടുകയും ചെയ്തു. ഏറ്റവും കൂടുതൽ വരുമാനം കാണിക്ക ഇനത്തിലാണ് ലഭിച്ചത് - 64.46 കോടി രൂപ. 350 ജീവനക്കാർ മൂന്നു സ്ഥലങ്ങളിലായി രാത്രിയും പകലുമായി ജോലി ചെയ്താണ് കാണിക്ക തുക എണ്ണിത്തീർത്തത്. നാണയം മാത്രം 3.21 കോടിയുടേത് ഉണ്ടായിരുന്നു.

അതെ സമയം അരവണ വിൽപ്പനയിലെ 59.75 കോടി ലഭിച്ചപ്പോൾ അപ്പം വില്പനയിലുള്ള വരുമാനം ഏഴു കോടി രൂപ മാത്രമായിരുന്നു. ഇത്തവണ ആകെ 2136 ലക്ഷം തീര്ഥാടകരാണ് ശബരിമല ദർശനത്തിനു എത്തിയത്. മകരവിളക്കു കാലത്തു മാത്രം 8.11 ലക്ഷം പേരെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി