ശബരിമല ദര്‍ശനത്തിന് അനുമതി തേടി ഒരു യുവതി കൂടി: സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (10:56 IST)
ശബരിമല ദര്‍ശനത്തിന് താത്പര്യമുണ്ടെന്നും സുരക്ഷ നല്‍കണമെന്നുമാവശ്യപ്പെട്ട് യുവതി പോലീസിനെ സമീപിച്ചു. കോഴിക്കോട് സ്വദേശിയായ ബിന്ദു എന്ന യുവതിയാണ് എരുമേലി പൊലീസിനെ സമീപിച്ചത്. എന്നാൽ, മതിയായ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസ് അറിയിച്ചതിനെ തുടർന്ന് യുവതി പമ്പയിലേക്ക് തിരിച്ചിരിക്കുകയാണ്.
 
പമ്പയില്‍ ക്യാമ്പ് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥരെ കാണുകയാണ് ലക്ഷ്യം. യുവതിയോടൊപ്പം രണ്ട് യുവാക്കളുമുണ്ട്. തുലാമാസ പൂജകൾ അവസാനിക്കുന്ന പശ്ചാത്തലത്തിൽ ശബരിമല നട ഇന്നടയ്ക്കും. വൈകിട്ട് ഏഴ് മണിക്ക് ശേഷം അയ്യപ്പന്മാരെ സന്നിധാനത്തേക്ക് കടത്തിവിടില്ല.
 
നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുമണിക്ക് ക്ഷേത്രം വീണ്ടും തുറക്കും. ആറാം തിയതി രാത്രി 10 ന് നട അടയ്ക്കും. തുടര്‍ന്ന് നവംബര്‍ 16 ന് വൈകീട്ട് അഞ്ചിന് മണ്ഡലപൂജയ്ക്കായി തുറക്കും. ഡിസംബര്‍ 27 വരെയാണ് മണ്ഡലപൂജ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

എസ്‌ഐആറില്‍ രാജ്യത്ത് പുറത്തായത് 6.5 കോടി വോട്ടര്‍മാര്‍; കൂടുതല്‍ ഉത്തര്‍പ്രദേശില്‍

മാറിനില്‍ക്കാന്‍ തയ്യാര്‍; പുതുപ്പള്ളിയില്‍ മത്സരിക്കണമോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍

വീണ്ടും ട്രംപിന്റെ ഭീഷണി; ഗ്രീന്‍ലാന്റിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍

കരൂര്‍ ദുരന്തത്തില്‍ വിജയിക്ക് സിബിഐ സമന്‍സ്; ജനുവരി 12ന് ഹാജരാകണം

'കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാർത്ഥി മതി'; സഹോദരിമാരുടെ സ്ഥാനാരർത്ഥിത്വത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ

അടുത്ത ലേഖനം
Show comments