Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേന്ദ്രനൊപ്പം 4 യുവതികള്‍ ശബരിമലയിലെത്തും; ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരെ ആക്രമിക്കും, സംസ്ഥാനവ്യാപകമായി കലാപത്തിന് ബിജെപി ശ്രമം - കൈരളി ചാനലിന്‍റെ റിപ്പോര്‍ട്ട്

Sabarimala
പത്തനംതിട്ട , തിങ്കള്‍, 5 നവം‌ബര്‍ 2018 (13:13 IST)
നാല് യുവതികളെ ശബരിമല സന്നിധാനത്തെത്തിക്കാന്‍ ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും വി വി രാജേഷും ശ്രമിക്കുമെന്ന് കൈരളി ചാനലിന്‍റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കലാപത്തിന് ബി ജെ പി നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
സന്നിധാനത്തിന് സമീപത്തെ വനമേഖലയില്‍ കെ സുരേന്ദ്രനും വി വി രാജേഷും ഉള്‍പ്പടെയുള്ള അനേകം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണെന്നും ഇവര്‍ക്കൊപ്പം നാല് യുവതികളുണ്ടെന്ന് സംശയിക്കുന്നതായും കൈരളി റിപ്പോര്‍ട്ട് പുറത്തുവിട്ടു. ബി ജെ പി കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമാണ് കൈരളി ഉയര്‍ത്തിയിരിക്കുന്നത്.
 
കെ സുരേന്ദ്രനും വി വി രാജേഷും സന്നിധാനത്തെത്തുന്നത് വനിതാ പൊലീസുകാരെ ആക്രമിക്കാനുള്ള പദ്ധതിയുമായിട്ടാണെന്നും കൈരളിയുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. എന്നാല്‍ പൊലീസ് സന്നിധാനം മുതല്‍ 20 കിലോമീറ്ററോളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
 
സുരേന്ദ്രനും രാജേഷും ഏതെങ്കിലും മാര്‍ഗത്തില്‍ സന്നിധാനത്തെത്തിയാല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസത്തില്‍ രാജേഷും സുരേന്ദ്രനും സന്നിധാനത്ത് തമ്പടിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ശബരിമല വിഷയം സുവർണ്ണാവസരമായിരുന്നു, നമ്മൾ മുന്നോട്ടുവെച്ച അജണ്ടയിൽ ഓരോരുത്തരായി വീണു'