വിഷു - മേടമാസ പൂജകൾക്കായി ശബരിമല നട തുറന്നു

എ കെ ജെ അയ്യര്‍
തിങ്കള്‍, 11 ഏപ്രില്‍ 2022 (10:24 IST)
ശബരിമല: വിഷു - മേടമാസ പൂജകൾക്കായി ശബരിമല നട കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിക്ക് തുറന്നു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി പരമേശ്വരൻ നമ്പൂതിരി ശ്രീകോവിൽ നട തുടർന്ന് ദീപങ്ങൾ തെളിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ഇന്ന് പുലർച്ചെ അഞ്ചു മണിക്ക് നട തുറന്നു പതിവ് അഭിഷേകവും പൂജകളും നടന്നു. ഏപ്രിൽ പതിനെട്ടിനാണ് നട അടയ്ക്കുന്നത്. അതുവരെ ഉദയാസ്തമയ പൂജ, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവ നടക്കും.

ഇത്തവണ മേടമാസം രണ്ടാം തീയതി (ഏപ്രിൽ 15) യാണ് വിഷു, അന്ന് പുലർച്ചെ വിഷുക്കണി ദർശനം നടത്താം. പതിനെട്ടാം തീയതി രാത്രി ഹരിവരാസനം പാടി തിരുനട അടയ്ക്കും. കോവിഡ് നിയന്ത്രണങ്ങൾ ഒരളവ് പിൻവലിച്ചതോടെ ഇവിടെയും ഭക്തരുടെ എന്നതിൽ അത്തരം നിയന്ത്രണങ്ങൾ ഒന്നുമില്ല.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മഹിളാ കോണ്‍ഗ്രസില്‍ അമ്മയുടെ പ്രായമുള്ള ആളുകള്‍ക്ക് വരെ രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായി: വെളിപ്പെടുത്തലുമായി എംഎ ഷഹനാസ്

വടക്കന്‍ തമിഴ്‌നാടിന് മുകളില്‍ ശക്തി കൂടിയ ന്യൂന മര്‍ദ്ദം; ഇടുക്കി ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

അടുത്ത ലേഖനം
Show comments