Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല വഴിപാട് നിരക്കുകൾക്ക് വൻ വർധന

ശബരിമല വഴിപാട് നിരക്കുകൾക്ക് വൻ വർധന

എ കെ ജെ അയ്യര്‍

, തിങ്കള്‍, 28 മാര്‍ച്ച് 2022 (16:01 IST)
ശബരിമല: ശബരിമല ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ വിവിധ വഴിപാടുകളുടെ നിരക്കുകളിൽ വൻ വർധന നടപ്പിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഏപ്രിൽ പത്ത് മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ശബരിമല സന്നിധാനത്തിൽ നിരക്കുകൾ വർധിക്കുമ്പോൾ പമ്പാ ഗണപതി ക്ഷേത്ര വഴിപാട് നിരക്കുകൾക്കും സമാന വർധനയുണ്ടാകും.  

അപ്പത്തിന്റെ വില ഒരു പാക്കറ്റിനു 35 രൂപ ഉണ്ടായിരുന്നത് ഇനി 45 രൂപയാകും. അരവണ വഴിപാട് നിരക്ക് 80 രൂപയായിരുന്നത് 100 രൂപയാകും. ഗണപതിഹോമം 300 രൂപയിൽ നിന്ന് 375 ആകുമ്പോൾ ഭഗവതിസേവ 2000 ൽ നിന്ന് 2500 ആയി ഉയർത്തി. അഷ്ടാഭിഷേകം 5000 രൂപയിൽ നിന്ന് 6000 ആയും കളഭാഭിഷേകം 22500 രൂപയിൽ നിന്ന് 38400 രൂപയാണ് ഉയർത്തി.

പഞ്ചാമൃതാഭിഷേകം 100 ൽ നിന്ന് 125 ലേക്കും പുഷ്‌പാഭിഷേകം 10000 ൽ നിന്ന് 12500 ആയും സഹസ്രകലശം 80000 ൽ നിന്ന് 91250 രൂപയായും ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം ഉദയാസ്തമന പൂജ 50000 ൽ നിന്ന് 61800 ആയി ഉയർത്തിയപ്പോൾ തങ്ക അങ്കി ചാർത്തിനു 10000 ൽ നിന്ന് 12500 ആയി ഉയർത്തി. പടിപൂജ 115000 രൂപയിൽ നിന്ന് 137900 ആയും ഉയർത്തിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ പണിമുടക്ക് ഹര്‍ത്താലിന് സമം; വലഞ്ഞ് ജനം