Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനം: നാളെയും മറ്റന്നാളും തീര്‍ത്ഥാടനത്തിന് അനുവാദമില്ല

ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനം: നാളെയും മറ്റന്നാളും തീര്‍ത്ഥാടനത്തിന് അനുവാദമില്ല

സിആര്‍ രവിചന്ദ്രന്‍

, ശനി, 16 ഒക്‌ടോബര്‍ 2021 (20:54 IST)
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്  ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. 
 
രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ  വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്. 
 
നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍  കോവിഡ്  19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ 11തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലില്‍ പരിക്ക്; വരന്തരപ്പിള്ളിയില്‍ ഒരു പശു ചത്തു