Publish Date: Thu, 14 Dec 2023 (09:20 IST)
Updated Date: Thu, 14 Dec 2023 (09:23 IST)
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ചെന്നൈ-കോട്ടയം റൂട്ടില്‍ ദക്ഷിണ റെയില്‍വേ വന്ദേഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. ചെന്നൈ സെന്‍ട്രലില്‍ നിന്ന് കോട്ടയം വരെയും തിരിച്ചുമാണ് സര്‍വീസ് നടത്തുന്നത്.
രാവിലെ നാലരയ്ക്ക് എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിച്ച് വൈകുന്നേരം നാലേകാലിന് കോട്ടയത്ത് എത്തിച്ചേരും. ഡിസംബര്‍ 15,17,22,24 തിയതികളാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്.