Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (20:26 IST)
ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു. മേല്‍ശാന്തി പി.എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. കന്നി മാസ പൂജകള്‍് കഴിഞ്ഞ് സെപ്തംബര്‍ 21 നാണ്് നട അടയ്ക്കുന്നത്. 14 മുതല്‍ നട അടയ്ക്കുന്നത് വരെ എല്ലാ ദിവസവും നെയ്യഭിഷേകം ഉണ്ട്.
 
കന്നി മാസ പൂജകള്‍ കൂടിയുള്ളതിനാല്‍ തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭക്തര്‍ക്ക് അയ്യപ്പനെ കാണാനുള്ള അവസരമുണ്ട്. ഉത്രാടം,തിരുവോണം, അവിട്ടം നാളുകളില്‍ സന്നിധാനത്തെത്തുന്ന എല്ലാ ഭക്തര്‍ക്കും ഓണ സദ്യ നല്‍കും. ഉത്രാടത്തിന് ശബരിമല മേല്‍ ശാന്തിയുടെയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടെയും അവിട്ടം നാളില്‍ പൊലീസിന്റെയും വകയായാണ് ഓണസദ്യ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണാഘോഷം : അപകടകരമായ നിലയിൽ ആഡംബര കാറുകളിലെ യാത്രയ്ക്ക് 47500 രൂപ പിഴ