Webdunia - Bharat's app for daily news and videos

Install App

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം; ഭക്തരുടെ എണ്ണത്തിലും വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ജനുവരി 2025 (14:59 IST)
ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 82 കോടിയിലധികം രൂപയുടെ അധിക വരുമാനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മണ്ഡലകാലമായ 41 ദിവസം കൊണ്ട് 297 കോടിയിലധികം രൂപയുടെ വരുമാനമാണ് ശബരിമലയില്‍ ലഭിച്ചത്. കഴിഞ്ഞവര്‍ഷം ഇത് 214 കോടി രൂപയായിരുന്നു. 82 കോടിയുടെ അധിക വരുമാനമാണ് ലഭിച്ചത്. അരവണ ഇനത്തില്‍ ലഭിച്ചത് 124 കോടി രൂപയാണ്. കഴിഞ്ഞതവണ ഇത് 101 കോടിയായിരുന്നു. 
 
കാണിക്ക ഇനത്തില്‍ 80 കോടി ലഭിച്ചു. ഇത് കഴിഞ്ഞവര്‍ഷം 66 കോടിയായിരുന്നു. പന്ത്രണ്ടാം തീയതിയാണ് പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. വൈകുന്നേരം 4 മണിക്ക് പമ്പാസംഗമം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജയറാം, കാവാലം ശ്രീകുമാര്‍, വയലാര്‍ ശരത് ചന്ദ്രവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

സംസ്ഥാന ബിജെപിയിലെ നേതൃമാറ്റം, രാജീവ് ചന്ദ്രശേഖറും എം ടി രമേശും പരിഗണനാ പട്ടികയിൽ

ഉത്തരേന്ത്യയില്‍ അതിശൈത്യം; ഹൃദയസംബന്ധ രോഗമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍

പുക വലിക്കുന്നത് മഹാ അപരാധമാണോ?, യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ

'പുക വലിക്കുന്നത് മഹാ അപരാധമാണോ'; യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍

അടുത്ത ലേഖനം
Show comments