ശബരിമലയില്‍ ബുധനാഴ്ച വരെ ദര്‍ശനം നടത്തിയത് 32 ലക്ഷത്തിലധികം പേര്‍. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. കഴിഞ്ഞ ദിവസം വരെ 32.49 ലക്ഷം പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നാല് ലക്ഷം പേര്‍ അധികം എത്തിയിട്ടുണ്ട്. തങ്കയങ്കി സന്നിധാനത്തിന് എത്തിയ ദിവസം 62877 പേര്‍ ദര്‍ശനം നടത്തിയിരുന്നു.
പുല്‍മേട് വഴി 74764 ദര്‍ശനം നടത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇത് 69250 ആയിരുന്നു. ഇന്ന് ഹരിവരാസനം പാടി നട അടച്ച ശേഷം ഡിസംബര്‍ 30 വൈകുന്നേരം അഞ്ചിന് തുറക്കും. മകരവിളക്ക് മഹോത്സവത്തിനാണ് തുറക്കുന്നത്. അടുത്ത മാസം ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.