ശബരിമല: ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര സന്നിധിയില്‍ മീനമാസ പൂജകള്‍ക്കും ഉത്സവത്തിനായി തീര്‍ത്ഥാടകര്‍ക്ക് പോലീസിന്റെ വെര്‍ച്വല്‍ക്യൂ ബുക്കിങ്ങിനു ഇന്ന് തുടക്കമാവും. ദിവസവും അയ്യായിരം പേര്‍ക്കാണ് ദര്ശനാനുമതി. sabarimalaonline.org എന്ന വെബ്സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്.
48 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു ഹാജരാക്കുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക. നിലയ്ക്കലിലും പരിശോധനാ സൗകര്യമുണ്ട്. മാര്‍ച്ച് പതിനാലിന് വൈകിട്ട് അഞ്ചു മണിക്കാണ് മീനമാസ പൂജയ്ക്കായി നട തുറക്കുക. ഇരുപത്തെട്ടാം തീയതി വരെ മാത്രമേ ദര്‍ശനം ഉണ്ടാവുകയുള്ളു.
പത്തൊമ്പതാം തീയതി രാവിലെയാണ് ശബരിമല ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിനു കൊടിയേറുന്നത്. അന്ന് രാവിലെ ഏഴേകാലിനും എട്ടു മാണിക്കും ഇടയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറുന്നത്. ഉത്സവവുമായി ബന്ധപ്പെട്ട ആചാരപരമായ ചടങ്ങുകള്‍ക്ക് മാറ്റമില്ല. ഇരുപത്തെട്ടാം തീയതി പമ്പയില്‍ ആറാട്ട് നടക്കും. തിരിച്ചു സന്നിധാനത് എത്തിയ ശേഷം കൊടിയിറക്കം നടക്കും.