'വിധി നിരാശാജനകം, നടപ്പിലാക്കാതെ മാർഗ്ഗമില്ല'
						
		
						
				
'വിധി നിരാശാജനകം, നടപ്പിലാക്കാതെ മാർഗ്ഗമില്ല'
			
		          
	  
	
		
										
								
																	ശബരിമല സ്‌ത്രീ പ്രവേശനത്തിൽ സുപ്രീം കോടതിയുടെ വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠരര് രാജീവരര്. എന്നാല്‍ പൗരനെന്ന നിലയിൽ വിധി അംഗീകരിക്കുന്നുവെന്നും പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ട് പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിധി നടപ്പിലാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്‌മകുമാറും അറിയിച്ചു.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ദേവസ്വം ബോർഡിന്റെ അഭിപ്രായം കോടതിയെ ധരിപ്പിച്ചിരുന്നു. കഴിഞ്ഞ കാലത്തെ ആചാരം തുടരണമെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചത്. എന്നാൽ സ്‌ത്രീകളെ അമ്പലത്തിൽ പ്രവേശിപ്പിക്കാത്തിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതി പറഞ്ഞത്. വിധിപകര്‍പ്പ് കിട്ടിയാല്‍ ബോര്‍ഡ് ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യും. ബോര്‍ഡ് നിയമവിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനമായതുകൊണ്ടുതന്നെ വിധി നടപ്പിലാക്കാതെ മാർഗ്ഗമില്ല, കോടതി വിധി അംഗീകരുക്കുന്നുവെന്നും പദ്‌മകുമാർ പറഞ്ഞു.
 
									
										
								
																	
	 
	ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രഖ്യാപിച്ചത്. പത്തിനും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി.