Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനമില്ല

ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനമില്ല

ശ്രീനു എസ്

പത്തനംതിട്ട , തിങ്കള്‍, 15 ജൂണ്‍ 2020 (07:41 IST)
മിഥുനമാസപൂജകള്‍കള്‍ക്കായി ശബരിമല നടതുറന്നു. ഇന്നലെ വൈകുന്നേരം ക്ഷേത്ര തന്ത്രി മഹേഷ് മോഹനനരുടെ മുഖ്യകാര്‍മികതയില്‍ വൈകുന്നേരം അഞ്ചുമണിക്ക് മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയാണ് നടതുറന്ന് ദീപങ്ങള്‍ തെളിയിച്ചത്. കൊവിഡിന്റെ സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം ഇല്ല.
 
ഇനിയുള്ള അഞ്ചുദിവസങ്ങളിലും പതിവുപൂജകളും ചടങ്ങുകളും മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ഈദിവസങ്ങളില്‍ ഉദയാസ്തമനപൂജ, നെയ്യഭിഷേകം, കളകാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം, സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഉണ്ടായിരിക്കില്ല. 20 വരെയായിരിക്കും കര്‍ക്കിടക മാസ പൂജകള്‍ നടക്കുക. മിഥുന മാസ പൂജകള്‍ പൂര്‍ത്തിയാക്കി 19ന് രാത്രി ഹരിവരാസനം പാടി ശബരിമല ശ്രീകോവില്‍ നട അടയ്ക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിത ചിലവ് ഏറ്റവും കൂടിയ നഗരം ഏതെന്നറിഞ്ഞാല്‍ ഞെട്ടും; ആദ്യ 20സ്ഥാനങ്ങളില്‍ ഉള്ളത് ഒരു യൂറോപ്യന്‍ നഗരം മാത്രം