കൊവിഡ് സാഹചര്യത്തില്‍ ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. കൊവിഡിനെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് ശബരിമലയില്‍ വരുമാനമായി 156കോടിയിലധികം വരുമാനം ലഭിച്ചെങ്കില്‍ ഇപ്രാവശ്യം അത് ഒന്‍പതു കോടിയോളമായി ചുരുങ്ങി.
മണ്ഡലകാലത്ത് ഇതുവരെ ദര്‍ശനം നടത്തിയത് 71,706 പേര്‍ മാത്രമാണ്. ഇതോടൊപ്പം തീര്‍ത്ഥാടന കാലയളവില്‍ ഇതുവരെ 390 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും ചെയ്തിട്ടുണ്ട്. ശബരിമലയില്‍ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദിവസം ബോര്‍ഡിന് വേണ്ടത് 50 ലക്ഷത്തില്‍പ്പരം രൂപയാണ്. 19 ദിവസത്തെ നടത്തിപ്പിനുള്ള വരുമാനം മാത്രമാണ് ഇതുവരെ ലഭിച്ചത്.