Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുംഭമാസം ഒന്നായ 13-ാം തിയതി ശബരിമല പൂജാ ചടങ്ങുകള്‍ ഇങ്ങനെ

കുംഭമാസം ഒന്നായ 13-ാം തിയതി ശബരിമല പൂജാ ചടങ്ങുകള്‍ ഇങ്ങനെ

ശ്രീനു എസ്

, ബുധന്‍, 10 ഫെബ്രുവരി 2021 (15:26 IST)
കുംഭമാസം ഒന്നായ 13-ാം തീയതി പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. 5.20ന് മഹാഗണപതി ഹോമം. 6 മണി മുതല്‍ 11മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ, 7.45 ന് ബ്രഹ്മരക്ഷസ്സ് പൂജ, 12 മണിക്ക് 25 കലശാഭിഷേകം തുടര്‍ന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് ക്ഷേത്രനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 6.45 ന് പടിപൂജ, 8.30 ന് അത്താഴ പൂജ എന്നിങ്ങനെയാണ് പൂജാ ചടങ്ങുകള്‍. 
 
പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് താമസ സൗകര്യം ഉണ്ടാവില്ല. കൊവിഡ് -19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും ക്ഷേത്ര ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ക്ക് സൗകര്യം ഒരുക്കുക.കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി കലിയുഗവരദസന്നിധി ഫെബ്രുവരി 17ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല നട ഈ മാസം 12 ന് തുറക്കും; 13 മുതല്‍ അയ്യപ്പഭക്തര്‍ക്ക് പ്രവേശനം; ദിവസം 5000പേര്‍ക്ക് പ്രവേശനം