Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പനെ തൊഴുത് മടങ്ങിയ ഭക്തരെ ഒറ്റയാൻ ആക്രമിച്ചു; ഒരാൾ മരിച്ചു

പമ്പ: ഒറ്റയാന്‍ ആക്രമണത്തില്‍ അയ്യപ്പഭക്തന്‍ മരിച്ചു

അയ്യപ്പനെ തൊഴുത് മടങ്ങിയ ഭക്തരെ ഒറ്റയാൻ ആക്രമിച്ചു; ഒരാൾ മരിച്ചു
പമ്പ , വ്യാഴം, 1 ഡിസം‌ബര്‍ 2016 (14:33 IST)
ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഓട്ടോറിക്ഷയില്‍ തിരിച്ചു നാട്ടിലേക്ക് വരികയായിരുന്ന ഭക്തരെ ഒറ്റയാന്‍ ആക്രമിച്ചതില്‍ ഒരാള്‍ മരിച്ചു. ആറ്റിങ്ങല്‍ തോട്ടയ്ക്കാട് കോടന്‍വിള വിക്രമന്‍ എന്ന 52 കാരനായ അയ്യപ്പഭക്തനാണു മരിച്ചത്.
 
കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ നിലയ്ക്കല്‍ പ്ലാപ്പള്ളിക്കടുത്തായിരുന്നു ഒറ്റയാന്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയെ ആക്രമിച്ചത്. ഒറ്റയാന്‍ ഓട്ടോറിക്ഷയെ ഇടിച്ചിട്ടശേഷം തട്ടിത്തെറിപ്പിക്കുകയായിരുന്നു. മറിഞ്ഞ ഓട്ടോയില്‍ വിക്രമന്‍ ഒഴികെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടപ്പോള്‍ ഓട്ടോയില്‍ അകപ്പെട്ട വിക്രമന്‍റെ കഴുത്തിലൂടെ ഓട്ടോയുടെ കമ്പി തുളച്ചുകയറിയാണു മരിച്ചത്.
 
മിനിട്ടുകള്‍ക്കകം എത്തിയ വനം വകുപ്പ് വാഹനത്തില്‍ ഗുരുതരമായി പരിക്കേറ്റ വിക്രമനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓട്ടോയില്‍ വിക്രമനൊപ്പം ഉണ്ടായിരുന്ന അയല്‍ക്കരായ രാജു, മകള്‍ ശരണ്യ, സുരേഷ് കുമാര്‍, ഓട്ടോ ഡ്രൈവര്‍ അജി എന്നിവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോട്ടുകള്‍ അസാധുവാക്കിയ ഇന്ത്യയുടെ നടപടിക്ക് പിന്തുണ; ഇന്ത്യയിലുള്ള അമേരിക്കന്‍ പൌരന്മാര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ടെന്നും യുഎസ് വക്താവ്