തങ്ക അങ്കി ഘോഷയാത്ര വെള്ളിയാഴ്ച രാവിലെ തുടങ്ങും
ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ മണ്ഡലപൂജയോട് അനുബന്ധിച്ച് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് വെള്ളിയാഴ്ച രാവിലെ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ തുടക്കമിടും. മണ്ഡലപൂജ ഡിസംബര്‍ 26 നാണു നടക്കുന്നത്.

തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഡിസംബര്‍ 25 നു വൈകിട്ട് ശബരിമലയില്‍ എത്തിച്ചേരും. ഭക്തജനങ്ങളുടെ ദര്‍ശനത്തിനായി ഘോഷയാത്രയ്ക്ക് മുമ്പായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെളുപ്പിന് 5 മുതല്‍ 7 മണിവരെ തങ്ക അങ്കി ദര്‍ശനത്തിനു വയ്ക്കും.
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ബാലരാമവര്‍മ്മയാണ് തങ്ക അങ്കി നടയ്ക്ക് വച്ചത്. ഘോഷയാത്രയോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ തങ്ക അങ്കിക്ക് വന്‍പിച്ച വരവേല്‍പ്പും നല്‍കുന്നതിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികാരികള്‍ അറിയിച്ചു.