Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്, നിരപരാധികളെ പിടികൂടിയാൽ കനത്ത വില നൽകേണ്ടി വരും‘; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി , വെള്ളി, 26 ഒക്‌ടോബര്‍ 2018 (16:06 IST)
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ പങ്കെടുത്തവരെ അറസ്‌റ്റ് ചെയ്‌ത നടപടിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി.

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്. അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ. തെറ്റു ചെയ്യാത്തവരെ അറസ്‌റ്റ് ചെയ്താൽ വലിയ വില നൽകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിൽ ഭക്തർ മാത്രമാണോ എത്തിയതെന്ന കാര്യം പൊലീസ് അന്വേഷിക്കണം. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

ശബരിമല വിഷയത്തിൽ നടക്കുന്ന അറസ്‌റ്റ് നിയമ വിരുദ്ധമാണെന്ന് ആരോപിച്ച് പത്തനംതിട്ട സ്വദേശികളായ സുരേഷ് രാജ്, അനോജ് രാജ് തുടങ്ങിയവർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിടെയാണ് കോടതി നിലപാട് വ്യക്തമാ‍ക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുൽ ഈശ്വർ വിഷജന്തു, രമേശ് ചെന്നിത്തലയുടെ മുണ്ടിനടിയിൽ കാക്കി നിക്കർ: കടന്നാക്രമിച്ച് കടകം‌പള്ളി