ശബരിമല സംഘര്‍ഷം: അറസ്റ്റിലായവരുടെ എണ്ണം 3,345, 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ശബരിമല സംഘര്‍ഷം: അറസ്റ്റിലായവരുടെ എണ്ണം 3,345, 517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Webdunia
ഞായര്‍, 28 ഒക്‌ടോബര്‍ 2018 (10:36 IST)
ശബരിമല സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായവരുടെ എണ്ണം 3,345 ആയി. 517 കേസുകളിലാണ് ഇത്രയും പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 122 പേര്‍ റിമാന്‍ഡിലാണ്. ശേഷിക്കുന്നവരെ ജാമ്യത്തില്‍ വിട്ടയച്ചു.

കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മിക്ക കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊതു മുതല്‍ നശിപ്പിച്ച കേസിലാണ് കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്. അക്രമ സംഭവങ്ങളിൽ നേരിട്ട് പങ്കാളികളായ വരെ മാത്രം റിമാൻഡ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പൊതുമുതല്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാന്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടി വെയ്ക്കേണ്ടി വരും. സംഘർഷത്തിൽ പങ്കാളികളായവരെ വേഗം പിടികൂടാനാണ് പൊലീസിന്റെ തീരുമാനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

ദുബായ്, അബുദാബി, ബഹ്റൈൻ വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, പശ്ചിമേഷ്യ യുദ്ധഭീതിയിൽ: സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

വിപ്ലവകാരിയായി ഉദയം ചെയ്ത് സ്വേച്ഛാധിപതിയായി ഒടുക്കം, ആയത്തൊള്ള അലി ഖമനേയിയുടെ ജീവിതം

അടുത്ത ലേഖനം
Show comments