Webdunia - Bharat's app for daily news and videos

Install App

ശബരിമലയില്‍ ആക്‍ടിവിസ്‌റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല, സ്ഥിതി ഗുരുതരമെന്നും പൊലീസ് - യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ ആക്‍ടിവിസ്‌റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ല, സ്ഥിതി ഗുരുതരമെന്നും പൊലീസ് - യുവതികള്‍ വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (16:02 IST)
ശബരിമല വിഷയത്തില്‍ നിലപാട് കടുപ്പിച്ച് പൊലീസ്. ക്രിമിനൽ പശ്ചാത്തലമുള്ളവര്‍ക്കും ആക്‍ടിവിസ്‌റ്റുകള്‍കള്‍ക്കും മല കയറാൻ അനുവാദം നല്‍കില്ലെന്നും വ്യക്തമാ‍ക്കി സന്നിധാനത്തെ പൊലീസ്
ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് നല്‍കി.

വരും ദിവസങ്ങളിൽ യുവതികളെത്തിയാൽ സ്ഥിതി ഗുരുതരമാകും. യുവതികളിൽ പലരുടെയും ലക്ഷ്യം പ്രശസ്തിയാണ്. ഇത്തരക്കാരെ തിരിച്ചയയ്ക്കാൻ അനുവദിക്കണം. തിരക്കുള്ളപ്പോൾ യുവതികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്നും ഡി ജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അതേസമയം, സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മണ്ഡല - മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് എത്തരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.

മണ്ഡല മകരവിളക്കിന് ശേഷം തീരുമാനമെടുക്കും. ലക്ഷക്കണക്കിന് ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ അപകടസാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

പെൺകുട്ടിക്കു നേരെ ഉപദ്രവം: അദ്ധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി

വാഹനാപകടം : യുവാവിനു ദാരുണാന്ത്യം

പോക്സോ കേസ് പ്രതിക്ക് 13 വർഷം കഠിനതടവ്

മെയ് 30തോടുകൂടി കാലവര്‍ഷം കേരളത്തിലെത്തും; വരുന്ന ഏഴുദിവസവും ഇടിമിന്നലോടുകൂടിയ മഴ

അടുത്ത ലേഖനം
Show comments