Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് കാമുകിയുടെ അമ്മയുടെ കാൽ തല്ലിയൊടിച്ച് കാമുകിയുമായി കടന്നു

കാമുകിയെ വിളിച്ചിറക്കാനെത്തി, വീട്ടുകാർ തടഞ്ഞപ്പോൾ അമ്മയുടെ കാൽ തല്ലിയൊടിച്ച് കാമുകിയുമായി കടന്ന് യുവാവ്

വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവ് കാമുകിയുടെ അമ്മയുടെ കാൽ തല്ലിയൊടിച്ച് കാമുകിയുമായി കടന്നു
, ചൊവ്വ, 25 ഡിസം‌ബര്‍ 2018 (13:19 IST)
കാമുകിയെ വിളിച്ചിറക്കാന്‍ എത്തിയ യുവാവ് കാമുകിയുടെ അമ്മയുടെ കാൽ തല്ലിയൊടിച്ച് കടന്നു. കാമുകിയുടെ വീട്ടിൽ എത്തിയപ്പോൾ വീട്ടുകാർ പ്രശ്നമാക്കുകയും സംഘർഷം നടക്കുകയും ചെയ്തു. ഇതിന്റെ പേരിൽ യുവതിയുടെ അമ്മയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. 
 
മാറനല്ലൂര്‍  കുഴിവിള തടത്തരികത്ത് വീട്ടില്‍ വിമല്‍ കുമാറാണ് (33) ആണ് ആക്രമണം നടത്തി യുവതിയുമായി കടന്ന് കളഞ്ഞത്. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ യുവാവാണ് കാമുകിയുമൊത്ത് ഒളിച്ചോടിയത്. യുവതിയുടെ അമ്മ മെഡിക്കല്‍ കോളേജില്‍ ചകിത്സയിലാണ്. 
 
പ്രണയബന്ധത്തിലായിരുന്ന ഇരുവരും അയല്‍വാസികളായിരുന്നു. ശനിയാഴ്ച്ച രാത്രിയോടെ യുവതിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കാന്‍ ശ്രമിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. കൈയ്യില്‍ കരുതിയിരുന്ന വടി ഉപയോഗിച്ചാണ് യുവാവ് കാമുകിയുടെ അമ്മയുടെ കാല്‍ തല്ലിയൊടിച്ചത്. ഇരുവരെയും പൊലീസ് പിടികൂടിയെന്നും സൂചനകളുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കമല്‍ഹാസന്‍ ആര്‍ക്കൊപ്പം ?; സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് - പ്രതികരിക്കാതെ ഉലകനായകന്‍