ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട ശനിയാഴ്ച തുറക്കും

Webdunia
ചൊവ്വ, 12 ജൂലൈ 2022 (12:06 IST)
ശബരിമല: കർക്കിടക മാസ പൂജകൾക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്ര നട ശനിയാഴ്ച തുറക്കും. പതിനാറു ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി തിരുനട തുറന്നു ദീപങ്ങൾ തെളിക്കും.
 
തുടർന്ന് ഗണപതി തുടങ്ങിയ മറ്റു ഉപദേവതാ ക്ഷേത്ര നടകളും തുറന്നു ദീപം തെളിച്ച ശേഷം പതിനെട്ടാം പട്ടിക്ക് മുന്നിലായുള്ള ആഴിയിൽ അഗ്നിപകരും. ഇതിനെ തുടർന്ന് ഭക്തർക്ക് പതിനെട്ടാം പറ്റി കയറിയുള്ള ദർശനത്തിനു അനുമതി നൽകും. വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത അയ്യപ്പന്മാർക്ക് ദര്ശനത്തിനെത്താൻ. നിലയ്ക്കലിലും സ്പോട്ട് ബുക്കിംഗിന് സൗകര്യം ഉണ്ടായിരിക്കും.
 
ജൂലായ് പതിനാറു ശനിയാഴ്ച മുതൽ ജൂലൈ 21 വ്യാഴാഴ്ച വരെയാണ് തിരുനട തുറന്നിരിക്കുക. വെർച്വൽ ക്യൂ ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു. ജൂലൈ പതിനേഴ് അഥവാ കർക്കിടകം ഒന്നാം തീയതി പുലർച്ചെ അഞ്ചു മണിക്ക് തിരുനട തുറക്കും. അന്നേ ദിവസം മുതൽ പുഷ്‌പാഭിഷേകം, കളഭാഭിഷേകം, നെയ്യഭിഷേകം എന്നെ അഭിഷേകങ്ങളും ഉദയാസ്തമയ പൂജയും പടിപൂജയും അഞ്ചു ദിവസങ്ങളിലും ഉണ്ടായിരിക്കും. 21 രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി തിരുനട അടയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

കൊല്ലത്ത് പരിശീലനത്തിനിടെ കണ്ണീര്‍വാതക ഷെല്‍ പൊട്ടിത്തെറിച്ചു; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

രാഹുൽ സസ്പെൻഷനിലുള്ളയാൾ, നേതാക്കളുമായി വേദി പങ്കിടാനുള്ള അവകാശമില്ല, കെ സുധാകരനെ തള്ളി മുരളീധരൻ

അടുത്ത ലേഖനം
Show comments