Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനത്തിന്റെ ഉടമസ്ഥത ദേവസ്വം ബോര്‍ഡിന് കൈമാറും

ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനത്തിന്റെ ഉടമസ്ഥത ദേവസ്വം ബോര്‍ഡിന് കൈമാറും

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 11 ജൂലൈ 2022 (16:35 IST)
ശബരിമല തീര്‍ത്ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഉന്നതതല തീരുമാനം. ഹൈക്കോടതി വിധി അംഗീകരിച്ചാണിത്. സംവിധാനത്തിന്റെ നിയന്ത്രണത്തിലും തീര്‍ത്ഥാടകരുടെ സൂക്ഷ്മ പരിശോധനയിലും പൊലീസ് സഹായം തുടരും. 
 
വിര്‍ച്വല്‍ ക്യൂവിന്  ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം ഒരുക്കും. ഐടി വിഭാഗം ശക്തിപ്പെടുത്തും. ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം പൊലീസ് നല്‍കും. ആവശ്യമെങ്കില്‍ താല്‍ക്കാലിക സാങ്കേതിക സഹായവും നല്‍കും. പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രവും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രവും തുടരും. ഉത്സവ സീസണുകളില്‍ 11 കേന്ദ്രങ്ങളില്‍ പൊലീസ് നടപ്പാക്കി വരുന്ന സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു നടത്തും. അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പോലീസ് സഹായം ഉണ്ടാവും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Crypto Winter: ക്രിപ്റ്റോതകർച്ചക്കിടയിൽ ക്രിപ്റ്റോ എക്സ്ചേഞ്ചുകളും ഇന്ത്യ വിടുന്നു? വസീർ എക്സ് സ്ഥാപകർ ഇന്ത്യ വിട്ടതായി റിപ്പോർട്ട്