ഹൈക്കോടതിക്കെതിരെ വിചിത്ര സമരവുമായി പ്രതിപക്ഷം നിയമസഭയില്‍; ചര്‍ച്ചയ്ക്കു നില്‍ക്കാതെ പേടിച്ചോടി
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു
ശബരിമല സ്വര്‍ണക്കൊള്ള വിഷയം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്ന സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിനെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചു. ഇന്നുമുതല്‍ നിയമസഭാ കവാടത്തില്‍ യുഡിഎഫ് അംഗങ്ങള്‍ സത്യഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചു.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സി.ആര്‍.മഹേഷ് എംഎല്‍എയും മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നജീബ് കാന്തപുരവുമാണ് ഇന്ന് സത്യഗ്രഹമിരിക്കുന്നത്. യുഡിഎഫിന്റെ സമരം ഹൈക്കോടതിക്ക് എതിരെയാണെന്ന് മുഖ്യമന്ത്രി സഭയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള എസ്.ഐ.ടിയാണ് ശബരിമല സ്വര്‍ണ്ണക്കൊള്ള അന്വേഷിക്കുന്നത്. അന്വേഷണത്തില്‍ കോടതി തന്നെ നേരത്തെ തൃപ്തി പ്രകടിപ്പിച്ചിരുന്നു.