ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല: കടകംപള്ളി
ആക്ടിവിസ്റ്റുകളാണെന്ന് അറിഞ്ഞത് വൈകി, വിശ്വാസികളായ യുവതികളെ സംരക്ഷിക്കും: കടകംപള്ളി
Publish Date: Fri, 19 Oct 2018 (09:23 IST)
Updated Date: Fri, 19 Oct 2018 (09:24 IST)
വിശ്വാസികൾക്ക് സംരക്ഷണം നൽകേണ്ട ബാധ്യത സർക്കാരിനുണ്ട്. ആക്ടിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല. ആക്ടിവിസ്റ്റുകളാണ് ശബരിമലയിൽ എത്തിയതെന്ന് വ്യക്തമായതോടെയാണ് മടങ്ങാൻ സർക്കാർ അനുമതി നൽകിയത്.
ശബരിമലയെ സംഘർഷഭൂമിയാക്കാൻ കഴിയില്ല. ബോധപൂർവ്വം അതിന് ശ്രമിക്കുന്നവരെ അനുവദിക്കില്ല. ആക്ടിവിസ്റ്റുകൾക്ക് അവരുടേതായ ചില നിലപാടുകളുണ്ട്. അത് തെളിയിക്കാനുള്ള സ്ഥലമായി ശബരിമലയെ കാണാൻ കഴിയില്ല. ശബരിമലയിൽ പ്രവേശിക്കാനെത്തുന്ന വിശ്വാസികളായ യുവതികളുടെ പശ്ചാത്തലം എന്താണെന്ന് പൊലീസ് അന്വേഷിക്കുന്നത് നല്ലതാണെന്നും കടകംപള്ളി അറിയിച്ചു.