Webdunia - Bharat's app for daily news and videos

Install App

'ഗോഡ്സ് ഓണ്‍ കണ്‍ട്രി, ലേഡീസ് നോ എന്‍ട്രി'- സംഘികളെ വിമർശിച്ച് തമിഴ് യുവതികൾ, വൈറലായി വീഡിയോ

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:14 IST)
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സ്ത്രീകളെ ഇപ്പോഴും പ്രവേശിപ്പിക്കരുതെന്ന തീരുമാനമാണ് സംഘപരിവാറിനും മറ്റ് അനുകൂല സംഘടനകൾക്കും ഇപ്പോഴുമുള്ളത്. സംഘപരിവാറിന്റെ നിലപാടിനെ പരിഹസിച്ച് തമിഴ് യുവതികളുടെ വീഡിയോ ഗാനം. 
 
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ശബരിമലയില്‍ ഞങ്ങളെ പ്രവേശിപ്പിക്കാത്തത് ന്യായമാണോ എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സംഘപരിവാറിനേയും ബിജെപിയേയും പരിഹസിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
 
പീപ്പിള്‍ ആര്‍ട്സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ അവതരിപ്പിച്ച ഗാനം വിളവ് ടിവിയാണ് സംപ്രേഷണം ചെയ്തത്. ‘കടവുളെ നാട്ടില്, പെണ്‍കളെ തടുക്കറെ…ഗോഡ്സ് ഓണ്‍ കണ്‍ട്രി, ലേഡീസ് നോ എന്‍ട്രി, എന്ത ന്യായം പറയും ചേട്ടാ ചേട്ടാ… എന്നാണ് വീഡിയോയിലൂടെ യുവതികള്‍ ചോദിക്കുന്നത്. 
 
അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്ന് ദൈവത്തിനും ഞങ്ങള്‍ക്കും യാഥാര്‍ഥ ഭക്തര്‍ക്കും സംശയമില്ല. സംഘികള്‍ക്ക് മാത്രമാണ് സംശയമെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. പുരുഷന്മാരുടെ വ്രതത്തെ കുറിച്ചും വീഡിയോ ഗാനത്തിലൂടെ യുവതികള്‍ പരിഹസിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments