Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലെ അക്രമം: 200ല്‍ ഏറെപ്പേര്‍ അറസ്‌റ്റില്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് - കര്‍ശന നിര്‍ദേശവുമായി ഡിജിപി

ശബരിമലയിലെ അക്രമം: 200ല്‍ ഏറെപ്പേര്‍ അറസ്‌റ്റില്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് - കര്‍ശന നിര്‍ദേശവുമായി ഡിജിപി

ശബരിമലയിലെ അക്രമം: 200ല്‍ ഏറെപ്പേര്‍ അറസ്‌റ്റില്‍, ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ് - കര്‍ശന നിര്‍ദേശവുമായി ഡിജിപി
തിരുവനന്തപുരം/പത്തനംതിട്ട , വ്യാഴം, 25 ഒക്‌ടോബര്‍ 2018 (15:17 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ പൊലീസ് കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ തയ്യാറാക്കിയതിന് പിന്നാലെയാണ് 200ഓളം പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എർണാകുളം കൊല്ലം , ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ ഉള്ളവരാണ് മറ്റ് ജില്ലകളിലായി 150 കേസുകൾ രജിസ്റ്റർ ചെയ്‌തു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി ല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും.

പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരൽ, നിരോധനാഞ്ജ ലംഘിക്കല്‍  തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ചിത്രം റെയില്‍‌വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി.

തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്. തയ്യാറാക്കിയ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈ എസ് ആർ കോൺഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു