Webdunia - Bharat's app for daily news and videos

Install App

ശബരിമല പ്രതിഷേധം; സംസ്ഥാനത്താകെ അറസ്റ്റിലായത് 1407 പേർ, കൂടുതൽ ആൾക്കാരെ അറസ്റ്റ് ചെയ്യാൻ നീക്കം

Webdunia
വ്യാഴം, 25 ഒക്‌ടോബര്‍ 2018 (17:47 IST)
ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തില്‍ അക്രമങ്ങള്‍ നടത്തിയവരെ പൊലീസ് കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യുന്നു. അറസ്റ്റിലായവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1407 പേർ അറസ്റ്റിലായി. 258 കേസുകൾ റജിസ്റ്റര്‍ ചെയ്തു.. പത്തനം‌തിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൂടുതൽ അറസ്റ്റ് നടന്നിരിക്കുന്നത്.
 
210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും.
 
എറണാകുളത്ത് നിന്ന് മാത്രമായി 200ലധികം ആളുകളെയും കോഴിക്കോട് തിരുവനന്തപുരം എന്നിവടങ്ങളിൽ നിന്നും 80ലധികം ആളുകളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.
 
പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരൽ, നിരോധനാഞ്ജ ലംഘിക്കല്‍  തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ ചിത്രം റെയില്‍‌വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി.
 
തുലാമാസപൂജ സമയത്തുണ്ടായ അതിക്രമങ്ങള്‍ മണ്ഡലകാലത്ത് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പെന്ന നിലയില്‍ പരമാവധി പേരെ അറസ്റ്റ് ചെയ്യുകയെന്ന നിര്‍ദേശമാണ് ഡിജിപി നല്‍കിയിരിക്കുന്നത്. തയ്യാറാക്കിയ മുഴുവന്‍ പ്രതികളുടെയും ചിത്രങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

യുദ്ധത്തിലേക്ക് നീങ്ങിയാൽ പാകിസ്ഥാൻ താങ്ങില്ല, SCALP, HAMMER, BRAHMOS അടക്കം ഇന്ത്യയ്ക്കുള്ളത് ക്രൂയിസ് മിസൈലുകളുടെ ശേഖരം

Pakistan Attack : ലക്ഷ്യമിട്ടത് 4 സംസ്ഥാനങ്ങളിലെ 12 നഗരങ്ങൾ, അതിർത്തി പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച് ഇന്ത്യ, ശക്തമായി തിരിച്ചടിക്കും

രാജ്യത്ത് ചാവേറാക്രമണത്തിന് സാധ്യത, കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത

അടുത്ത ലേഖനം
Show comments