Publish Date: Mon, 29 Oct 2018 (11:46 IST)
Updated Date: Mon, 29 Oct 2018 (11:47 IST)
ശബരിമലയില്‍ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല എല്ലാ മതസ്ഥർക്കും അവകാശപ്പെട്ടതാണെന്നും എല്ലാവർക്കും കയറാമെന്നും കോടതി നിരീക്ഷിച്ചു.
ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതാണെന്നും ടിജി മോഹന്‍ദാസിന്‍റെ ഹര്‍ജി മതേതരകേരളത്തെ തകര്‍ക്കാനുള്ളതാണെന്നും കോടതി വ്യക്തമാക്കി. ഇരുമുടിക്കെട്ടില്ലാതെയും മല കയറാം പതിനെട്ടാം പടി കയറുന്നവര്‍ക്ക് മാത്രം ഇരുമുടിക്കെട്ട് നിര്‍ബന്ധമുള്ളുവെന്നും കോടതി നിരീക്ഷിച്ചു.