Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല; റിവ്യു ഹർജി നൽകുന്നതാകും നല്ലതെന്ന് നിയമോപദേശം, അനുകൂലമാകാൻ സാധ്യത?

ശബരിമല; റിവ്യു ഹർജി നൽകുന്നതാകും നല്ലതെന്ന് നിയമോപദേശം, അനുകൂലമാകാൻ സാധ്യത?
, ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (08:22 IST)
ശബരിമല വിധിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുനഃപരിശോധനാ ഹർജി നൽകുമെന്ന് സൂചന.  റിവ്യു ഹർജി നൽകുന്നതാകും ഉചിതമെന്ന് ബോർഡിനുവേണ്ടി നേരത്തേ ഹാജരായ അഭിഭാഷകർ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
 
ശബരിമലയിലെ സ്ഥിതിഗതികൽ വിലയിരുത്തി നൽകുന്ന റിപ്പോർട്ട് കോടതിയലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കപ്പെടാനാണ് കൂടുതൽ സാധ്യതയെന്നും അഭിഭാഷകർ സൂചിപ്പിച്ചു. 
 
വിധിയിൽ പിഴവുണ്ടെന്ന് ബോധ്യപ്പെട്ടാൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമെന്നാണു വ്യവസ്ഥ.  ക്ഷേത്രങ്ങൾ തുടർന്നു വരുന്ന ആചാരം കോടതി തീരുമാനിക്കുന്നതിലെ ഔചിത്യത്തെക്കുറിച്ച് സുപ്രീം കോടതിയിലെ ജഡ്ജിമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ടെന്നും വിഷയം ഏഴംഗ ബെഞ്ചിലേക്കു പോയാൽ നിലവിലെ വിധിയുടെ അനുപാതം മാറാമെന്നുമാണ് അഭിഭാഷകരുടെ വിലയിരുത്തൽ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ സമരം നടക്കുന്നത്: മുഖ്യമന്ത്രി