Webdunia - Bharat's app for daily news and videos

Install App

തൃപ്‌തി ദേശായിക്ക് ഇപ്പോൾ ആർത്തവ സമയം? ലക്ഷ്യം കലാപം തന്നെ!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (14:59 IST)
ശബരിമല ദർശനത്തിനായെത്തിയ തൃപ്‌തി ദേശായിക്കും കൂട്ടർക്കും നിലയ്‌ക്കലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ്. പ്രത്യേക സുരക്ഷ നൽകാനാകില്ലെന്നാണ് ഡിജിപി അറിയിച്ചത്. അതേസമയം, തൃപ്‌തി ദേശായിക്ക് ഇപ്പോൾ ആർത്തവ സമയമാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ തന്നെ മല കയറണമെന്ന് വാശി പിടിക്കുന്നതെന്നുമുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സംഘപരിവാർ അനുകൂലികൾ ശ്രമം നടത്തിക്കഴിഞ്ഞു.
 
ഇതിന്റെ ആദ്യപടിയായിരുന്നു തൃപ്‌തി ദേശായിയുടെ മതം മാറ്റൽ വാർത്ത. തൃപ്‌തി ദേശായി മൂന്ന് വർഷം മുൻപ് ഹിന്ദു മതം മാറി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നുവെന്നും നേരത്തേ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. മതത്തിന്റേയും ജാതിയുടെയും പേരു പറഞ്ഞ് വർഗീയ കലാപം ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് വ്യക്തം.
 
രാവിലെ 4.40ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്‌തിയും കൂടെയുള്ളവരും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കാർഗോ ടെർമിനൽ വഴി പുറത്തേക്കിറക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കവും വിഫലമാകുകയായിരുന്നു.  
 
എന്നാൽ പ്രതിഷേധം എത്ര ശക്തമായാലും നാളെ രാവിലെ ശബരിമല ദർശനം നടത്തും എന്ന ഉറച്ച് തീരുമാനത്തിലാണ് തൃപ്‌തി. തൃപ്‌തി ദേശായിയും കൂട്ടരും തിരിച്ച് പോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംഘപരിവാർ നേതാക്കൾ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments