Webdunia - Bharat's app for daily news and videos

Install App

കോടതിവിധിയുടെ ബലത്തിൽ കനക ദുർഗ വീട്ടിൽ കയറി; മക്കളും ഭർത്താവും വീട് മാറി

Webdunia
ബുധന്‍, 6 ഫെബ്രുവരി 2019 (07:56 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രവേശനം നടത്തിയ ആദ്യ യുവതിമാരാണ് കനക ദുർഗയും ബിന്ദുവും. എന്നാൽ, തന്റെ അനുവാദമില്ലാതെ മല ചവിട്ടിയ കനകദുര്‍ഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭർത്താവ് പറഞ്ഞിരുന്നു. ഇപ്പോൾ കോടതി വിധിയുടെ ബലത്തിൽ പൊലീസ് കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
പുലാമന്തോള്‍ ഗ്രാമന്യായാലയ കോടതിയുടെ വിധി പ്രകാരം പൊലീസാണ് കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിച്ചത്. പക്ഷേ കനകദുര്‍ഗ വീട്ടിലെത്തും മുമ്പേ തന്നെ ഭര്‍ത്താവ് മക്കളേയും ഭര്‍തൃമാതാവിനും കൂട്ടി വാടക വീട്ടിലേക്ക് പോയി. വീട് പൂട്ടിയാണ് ഭര്‍ത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വാടക വീട്ടിലേക്ക് മാറിയിരിക്കുന്നത്. 
 
നേരത്തെ കനകദുര്‍ഗ വീട്ടിലേക്ക് കയറുന്നത് ആരും തടയാന്‍ പാടില്ലെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം ആര്‍ക്കും വില്‍ക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിരുന്നു.നേരത്തേ, ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ചാണ് കനകദുര്‍ഗ പരാതി നല്‍കിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments