Publish Date: Wed, 08 Apr 2026 (17:44 IST)
Updated Date: Wed, 08 Apr 2026 (17:48 IST)
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തില്‍ ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതി കഴിയുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേന്ദ്രത്തിന്റെ വാദത്തിന് മറുവാദം പറഞ്ഞപ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ചില ആചാരങ്ങളെ അന്ധവിശ്വാസമാണെന്ന് തീരുമാനിക്കാന്‍ കോടതിക്കാകും. അതിനുള്ള അധികാരപരിധിയുണ്ടെന്നും ഇതില്‍ അവസാനവാക്ക് നിയമസഭയ്ക്ക് ആണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
അതേസമയം കോടതിക്ക് ഒരു മതത്തിന്റെ ആചാരത്തെ മാത്രം അന്ധവിശ്വാസം എന്ന് വിധിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാരും നിലപാടെടുത്തു. ഇത് തീരുമാനിക്കാനുള്ള പണ്ഡിതപരമായ പരിജ്ഞാനം കോടതികള്‍ക്ക് ഇല്ലെന്ന് കേന്ദ്രം വാദിച്ചു. അതേസമയം മന്ത്രവാദത്തെ മതചാരമായി കാണാനാകുമോ എന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് തിരിച്ചു ചോദിച്ചു.
നരബലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നാല്‍ കോടതിക്ക് മറ്റു പരിശോധനകള്‍ ഇല്ലാതെ ഇടപെടാനാകുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആചാരങ്ങള്‍ പൊതുക്രമത്തെയും ധാര്‍മികതയും ബാധിക്കുന്നു എങ്കില്‍ കോടതി ഇടപെടുമെന്നും അറിയിച്ചു.