സുരക്ഷിത ഭക്ഷണം. ഉറപ്പുവരുത്തൽ : 65432 പരിശോധനകൾ നടത്തി
, ചൊവ്വ, 21 മെയ് 2024 (22:24 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇക്കാലയളവിൽ മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയാക്കിയത്.
ഇതിനൊപ്പം പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളില്‍ നിന്നുമായി 4,05,45,150 രൂപ വിവിധ കാരണങ്ങളാല്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു. പരിശോധനയിൽ ഒട്ടാകെ 10,466 സാമ്പിളുകള്‍ ശേഖരിച്ചു. ഇതിനൊപ്പം 37,763 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തതായി മന്ത്രി അറിയിച്ചു.
സ്‌കൂള്‍ പരിസരങ്ങൾ, മെഡിക്കല്‍ കോളേജ് കാന്റീനുകള്‍ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകള്‍ പരിശോധിച്ചു. ഇതിൽ സ്‌കൂള്‍ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളില്‍ നിന്നും 721 സാമ്പിളുകള്‍ ശേഖരിച്ച് തുടര്‍ പരിശോധനകള്‍ക്കായി കൈമാറി. പരിശോധനയിൽ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വയ്പിക്കുകയും ചെയ്തു.
Follow Webdunia malayalam
അടുത്ത ലേഖനം