'പ്ലീസ്... വാതിൽ തുറക്കൂ, ഞാൻ സെയ്ഫ് അലി ഖാനാണ്'; സൗകര്യമില്ലെന്ന് മലയാളി വീട്ടമ്മ!
സെയ്ഫ് അലിഖാനെ മുട്ടുകുത്തിച്ച് മലയാളി വീട്ടമ്മ!
ബോളിവുഡ് നടൻ സെയ്ഫ് അലിഖാൻ കേരളത്തിൽ എത്തിയത് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. രാജകൃഷ്ണമേനോന്റെ ഷെഫ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനായാണ് സെയ്ഫ് കേരളത്തിലെത്തിയത്. ഷൂട്ടിങ്ങ് പകുതിക്ക് വെച്ച് നിർത്തിയത് ചർച്ചയായിരുന്നു.
ഫോർട്ടുകൊച്ചി സാന്താക്രൂസ് സ്കൂളിന് സമീപം ഷൂട്ടിങ്ങ് നടക്കവേ സമീപത്തുള്ള വീട്ടിൽ നിന്നുമുള്ള ഉച്ചത്തിലുള്ള പാട്ട് കാരണം ചിത്രീകരണം തടസ്സപ്പെടുകയായിരുന്നു. പാട്ടിന്റെ ശബ്ദം കൂടിയപ്പോൾ സംഘം പൊലീസിനെ വിളിച്ചു. എന്നാൽ, പൊലീസ് വന്ന പറഞ്ഞിട്ടും വീട്ടമ്മ പാട്ട് ഓഫ് ആക്കിയില്ല. ഒടുവിൽ സാക്ഷാൽ സെയ്ഫ് തന്നെ വീട്ടമ്മയുടെ വാതിലിൽ തട്ടിവിളിച്ചു. എന്നാൽ, അതിലും കുലുങ്ങിയില്ല വീട്ടമ്മ. ഒടുവിൽ ചിത്രീകരണം തൊട്ടടുത്ത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
പ്രശ്നം ഇത്ര വഷളാകാൻ കാരണം ഷൂട്ടിങ്ങ് തന്നെയാണ്. വീട്ടമ്മയുടെ ആയുർവേദ സ്ഥാപനത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ്. ഷൂട്ടിങ്ങ് ആരംഭിച്ചപ്പോൾ തന്നെ വീട്ടമ്മ തന്റെ സ്ഥാപനത്തിൽ വരുന്നവർക്ക് ഷൂട്ടിങ്ങ് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു.നടപടി ഉണ്ടാകാതിരിക്കുകയും ബുദ്ധിമുട്ട് ആവർത്തിക്കുകയും ചെയ്തപ്പോഴാണ് വീട്ടമ്മ ഇത്തരമൊരു സാഹസത്തിന് മുതിന്നത്.