സസ്പെന്‍സ് പൊട്ടിച്ച് നേതാക്കള്‍, ഇനി ട്വിസ്റ്റ് ഉണ്ടോ?

മഞ്ജു ഇല്ല, പോര്‍ക്കളത്തില്‍ നേര്‍ക്കുനേര്‍ മത്സരിക്കാന്‍ സജി ചെറിയാനും വിജയകുമാറും!

Webdunia
വെള്ളി, 9 മാര്‍ച്ച് 2018 (08:25 IST)
ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആരായിരിക്കും? അക്കാര്യത്തില്‍ നിലനിന്നിരുന്ന സസ്പെന്‍സ് അവസാനിച്ചിരിക്കുകയാണ്. ബി ജെ പി സ്ഥാനാര്‍ത്ഥിയായി പി ശ്രീധരന്‍ പിള്ളയും സി പി എം സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ ജില്ല സെക്രട്ടറി സജി ചെറിയാനേയും തിരഞ്ഞെടുത്തതോടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ആരാണെന്നതിനെ ചൊല്ലിയായിരുന്നു ആകാംഷ നിന്നത്.  
 
ആകാംഷയ്ക്ക് വിരാമമിട്ട് ചെങ്ങന്നൂര്‍ ഉപതെരെഞ്ഞടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായി. അഡ്വ. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. ഡി. വിജയകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചു. തീരുമാനം ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് വിവരം. 
 
ചെങ്ങന്നൂര്‍ കാര്‍ഷിക സമിതി അംഗം, കെപിസിസി അംഗം എന്നീ നിലകളില്‍ മണ്ഡലത്തില്‍ വിജയകുമാറിനുള്ള സ്വാധീനം വോട്ടായി മാറ്റാന്‍ കഴിയുമെന്നാണ് യു ഡി എഫ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നത് പോലെ തന്നെ ശ്രദ്ധ ചെലുത്തേണ്ടി വന്നത് സിപി‌എമ്മിനാണ്.  
 
കഴിഞ്ഞ തവണ 40000ലേറെ വോട്ടുപിടിച്ച പി എസ് ശ്രീധരന്‍ പിള്ള ഇത്തവണയും കളത്തിലുണ്ടെന്നതും സി പി എമ്മിനെ കുഴപ്പത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ മണ്ഡലത്തിലെ ജനങ്ങളുടെ മുഴുവന്‍ ശ്രദ്ധയും നേടിയെടുക്കുക എന്ന തന്ത്രത്തിന് സി പി എം രൂപം കൊടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
 
നേരത്തേ മഞ്ജു വാര്യര്‍ സി പി എം സ്ഥാനാര്‍ത്ഥിയാകുമെന്ന രീതിയില്‍ നേരത്തേ പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചനയില്ലെന്ന് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അറിയിച്ചതോടെയാണ് ആ അഭ്യൂഹത്തിന് വിരാമമായത്. താന്‍ രാഷ്ട്രീയരംഗത്തേക്കില്ലെന്ന സൂചന മഞ്ജുവും നല്‍കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

പദവി ദുരുപയോഗം ചെയ്യും, സാക്ഷികളെ സ്വാധീനിക്കും, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യഹർജി തള്ളാൻ കാരണങ്ങൾ ഇങ്ങനെ

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് കീഴടങ്ങും; ജില്ലാ പൊലീസ് മേധാവിമാര്‍ക്കു മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments