Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവരമുള്ളവർ പറഞ്ഞുതരിക, ഇത് ബ്രഹ്മപുരത്ത് നിന്നുള്ള പുകയാണോ? കുറിപ്പുമായി സജിത മഠത്തിൽ

Sajitha madathil
, ബുധന്‍, 15 മാര്‍ച്ച് 2023 (15:07 IST)
ബ്രഹ്മപുരത്തെ തീയടങ്ങിയെന്ന് മാധ്യമങ്ങൾ പറയുമ്പോഴും തൻ്റെ ഫ്ളാറ്റിന് മുകളിൽ ഇപ്പോഴും പുകയാണെന്ന് നടി സജിത മഠത്തിൽ. എറണാകുളത്തുള്ള തൻ്റെ ഫ്ളാറ്റിന് പുറത്തേക്ക് നോക്കുമ്പോൾ മൂടൽമഞ്ഞുള്ളത് പോലെയാണ് കാണുന്നതെന്ന് ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം താരം പറയുന്നു.
 
ഇങ്ങിനെയാണ് ഫ്ലാറ്റിന്റെ പുറത്തേക്ക് നോക്കുമ്പോൾ കാണുന്നത്. ഇത് ബ്രഹ്മപുരത്തു നിന്നുള്ള പുകയാണോ? അവിടെ തീ കെടുത്തി, പുക ഒഴിഞ്ഞു എന്നാണ് മാധ്യമങ്ങളിൽ നിന്ന് മനസ്സിലായത്. പിന്നെ ഇതെന്തു പ്രതിഭാസമാകും ? വിവരമുള്ളവർ പറഞ്ഞു തരണേ. ജനലും വാതിലുമൊക്കെ തുറന്നു കിടക്കുകയാണ് ! എന്നിങ്ങനെയാണ് താരത്തിൻ്റെ കുറിപ്പ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു