Select Your Language

Notifications

webdunia
webdunia
webdunia
webdunia

പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ ആര്യയും സാമും ഒന്നിച്ചു; സഖാവ് പുതിയ ഭാവത്തിലേക്ക്

ആര്യയും സാമും ഒന്നിച്ച് സഖാവ് ആലപിച്ചു

പീതപുഷ്പങ്ങൾ കൊഴിഞ്ഞിടും പാതയിൽ ആര്യയും സാമും ഒന്നിച്ചു; സഖാവ് പുതിയ ഭാവത്തിലേക്ക്
, ചൊവ്വ, 30 ഓഗസ്റ്റ് 2016 (10:16 IST)
സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയ്ക്ക് കാരണമായ സഖാവ് എന്ന കവിത പുതിയ ആവിഷ്കരണത്തിലേക്ക്. വിവാദങ്ങളും പ്രശംസ്കളും തുടരവേ സഖാവിനെ എല്ലാവരും  നെഞ്ചിലേറ്റി കഴിഞ്ഞിരിക്കുകയാണ്. കവിത രചിച്ച സാം മാത്യുവും കവിത ആലപിച്ച് ഹിറ്റാക്കിയ ആര്യ ദയാലും സഖാവിനു വേണ്ടി ഒന്നിച്ചു. കവിതയെ ആധാരമാക്കിയുള്ള ദൃശ്യാവിഷ്കാരം പുറത്തിറങ്ങി. കോട്ടയം സി എം എസ് കോളജിലാണ് ഇരുവരും സഖാവിനായി ഒന്നിച്ചത്.
 
ഡി സി ബുക്സാണ് ദൃശ്യാവിഷ്കാരം തയ്യാറായിരിക്കുന്നത്. ഏഴു മിനുട്ടു ദൈർഘ്യമുള്ള കവിത ആലപിച്ചു തുടങ്ങിയത് സാം മാത്യുവാണ്. സി എം എസ് കോളജിലെ എസ് എഫ് ഐ നേതാവും ആർട്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു സാം മാത്യു. കവിത സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ആര്യയുടെ ശബ്ദ മാധുരിയിലാണ്. ആര്യയുടെ ആലാപനം കവിതയെ കൂടുതൽ മനോഹരമാക്കി. ഇതിനിടയിൽ സഖാവിന്റെ പിതൃത്വത്തെ ചൊല്ലിയും വിവാദങ്ങൾ നിലനിന്നിരുന്നു. സഖാവ് വൈറലായ സാഹചര്യത്തിലാണ് സാം മാത്യുവിന്റെ കവിതകൾ ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുകുറ്റി അപകടം: പാളം അറ്റകുറ്റപ്പണിയില്‍ റെയില്‍വെയുടെ വീഴ്ചയെന്ന് പ്രാഥമിക നിഗമനം