Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശമ്പള ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി, സ്റ്റേ ഇല്ല

ശമ്പള ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി, സ്റ്റേ ഇല്ല
, ചൊവ്വ, 5 മെയ് 2020 (15:28 IST)
സർക്കാർ ഉദ്യോഗസ്ഥരുറെ ആറ് ദിവസത്തെ ശമ്പളം വീതം അഞ്ച് മാസങ്ങളായി മാറ്റിവെക്കാനുള്ള സർക്കാർ ഓർഡിനൻസ് നിയമാനുസൃതമാണെന്ന് ഹൈക്കോടതി.ഓർഡിനൻസ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച ​ഹൈക്കോടതി പ്രത്യേക സാഹചര്യത്തിൽ ഇത്തരം നടപടികൾ വേണ്ടിവന്നേക്കാമെന്നും വ്യക്തമാക്കി.
 
സർക്കാരിന് ഓർഡിനൻസ് ഇറക്കാൻ അ‌വകാശമുണ്ടെന്നും ആരുടെയും മൗലികാവകാശം ലംഘിക്കുന്നതല്ല ഓർഡിനൻസെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.നിയമനിർമാണത്തിനുള്ള സാധ്യതയെ സംബന്ധിച്ച് കഴിഞ്ഞ ഉത്തരവിൽ തന്നെ കോടതി പരാമർശിച്ചതാണ് .പിടിച്ച ശമ്പളം തിരികെ നൽകുന്നത് എപ്പോഴെന്നുള്ള കാര്യം ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇപ്പോൾ ശമ്പളം പിടിക്കേണ്ടത് അ‌നിവാര്യമാണെന്നും സർക്കാർ അഭിഭാഷകൻ പറഞ്ഞു.
 
ഓർഡിനൻസ് നിമാനുസൃതമല്ലെന്ന് കാണിച്ച് പ്രതിപക്ഷ സംഘടനകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

52,841 രൂപയുടെ മദ്യബിൽ വൈറലായി, പുലിവാൽ പിടിച്ച് മദ്യശാല; മദ്യം വാങ്ങിയതിനും കേസ്