ട്രഷറിയുടെ സ്ഥിതി ഗുരുതരം; ആവശ്യമുള്ളത് 10,000 കോടി; കയ്യില്‍ ഉള്ളത് വെറും 2,000 കോടി

Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 24 दिसंबर 2024
webdunia

ട്രഷറിയുടെ സ്ഥിതി ഗുരുതരം; ആവശ്യമുള്ളത് 10,000 കോടി; കയ്യില്‍ ഉള്ളത് വെറും 2,000 കോടി

സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ ട്രഷറി കടത്തിലേക്ക്

ട്രഷറിയുടെ സ്ഥിതി ഗുരുതരം; ആവശ്യമുള്ളത് 10,000 കോടി; കയ്യില്‍ ഉള്ളത് വെറും 2,000 കോടി
തിരുവനന്തപുരം , ബുധന്‍, 5 ഏപ്രില്‍ 2017 (09:09 IST)
സാമ്പത്തിക വർഷാരംഭത്തിൽത്തന്നെ ട്രഷറി കടത്തിലേക്ക് നിങ്ങുന്നതായി റിപ്പോട്ട്. ശമ്പളവും  പെൻഷനും ഇത്തവണ  മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞിരുന്നു. 
 
ശമ്പളവും പെൻഷനും പുറമേ ശമ്പള പരിഷ്കരണം വഴിയുള്ള കുടിശികയും ക്ഷേമപെൻഷനുമെല്ലാം ഈ മാസം ഒന്നിച്ചു കൊടുത്തുതീർക്കേണ്ട സാഹചര്യമാണ് ട്രഷറിയെ കഷ്ടത്തിലാക്കിയത്. സ്ഥിതി ഗുരുതരമാകാതിരിക്കാനുള്ള വഴികൾ സർക്കാർ ആലോചിക്കുകയാണ് .     
 
ഇന്നലെ അപ്രതീക്ഷിതമായി ഉടലെടുത്ത നോട്ടുപ്രതിസന്ധി സർക്കാരിന് ഗുണം ചെയ്തു. കുടാതെ ശമ്പളം, പെൻഷൻ ഇനങ്ങളിൽ ട്രഷറിക്ക് കൈമാറിയ തുക നോട്ടുപ്രതിസന്ധി കാരണം ഇടപാടുകാർക്ക് പിൻവലിക്കാൻ കഴിയാത്തത് കൂടുതൽ മെച്ചമുണ്ടാക്കി.
 
മാർച്ച് 31ന് സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ 1,950 കോടി രൂപയാണ് ട്രഷറിയിൽ ബാക്കി ഉണ്ടാ‍യിരുന്നത്. മൂന്നിന് ഇതു 2,000 കോടി രൂപയായി ഉയർന്നു. എന്നാൽ, ശമ്പളവും പെൻഷനുമായി 3,000 കോടി രൂപയാണ് ഈയാഴ്ച സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്.
 
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിക്കേണ്ട കുടിശിക 15 മുതൽ വിതരണം ചെയ്തു തുടങ്ങാനാണ് ആലോചന. പെൻഷൻകാർക്ക് 900 കോടിയും ജീവനക്കാർക്ക് 1,400 കോടിയുമാണു നൽകേണ്ടത്. 39 ലക്ഷംപേർക്ക് ക്ഷേമപെൻഷൻ നൽകാൻ 1,141 കോടിയും കണ്ടെത്തേണ്ടതുണ്ട്. മറ്റു ചെലവുകൾകൂടി ചേർത്ത് ഈ മാസം ആകെ 10,000 കോടി രൂപയുടെ ചെലവാണ് കണക്കുകൂട്ടുന്നത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യക്ഷാമം മറികട‌ന്നേ തീരൂ; പുതിയ വഴികൾ തേടി കേന്ദ്ര സർക്കാർ, രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം