Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജി പ്രഖ്യാപനമെന്നത് സലിംകുമാർ നടത്തിയ നാടകമായിരുന്നു, പൊതുജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് ഗണേഷ് കുമാർ

നടൻ സലിംകുമാർ താരസംഘടനയായ അമ്മയിൽ രാജി നൽകിയിട്ടില്ലെന്ന് എം എൽ എയും 'അമ്മ'യുടെ വൈസ് പ്രസിഡന്റുകൂടിയുമായ കെ ബി ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാൻ സലിംകുമാർ ചെയ്ത നാടകമായിരുന്നു ആ രാജിപ്രഖ്യാപനമെന്നും ഗണേഷ് കുമാർ കു

സലിംകുമാർ
, ചൊവ്വ, 7 ജൂണ്‍ 2016 (11:06 IST)
നടൻ സലിംകുമാർ താരസംഘടനയായ അമ്മയിൽ രാജി നൽകിയിട്ടില്ലെന്ന് എം എൽ എയും 'അമ്മ'യുടെ വൈസ് പ്രസിഡന്റുകൂടിയുമായ കെ ബി ഗണേഷ് കുമാർ. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമ ശ്രദ്ധ പിടിച്ച് പറ്റാൻ സലിംകുമാർ ചെയ്ത നാടകമായിരുന്നു ആ രാജിപ്രഖ്യാപനമെന്നും ഗണേഷ് കുമാർ കുറ്റപ്പെടുത്തി. ഒരു വാർത്താചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സലിംകുമാർ രാജിവെച്ചുവെന്ന് അദ്ദേഹം ടി വിയിൽ പറയുന്നതല്ലാതെ അമ്മ അസോസിയേഷനിൽ ഓദ്യോഗികമായി ഒരു കത്തും നൽകിയിട്ടില്ല. പ്രസിഡന്റിനോ സെക്രട്ടറിക്കോ ഇത്തരത്തിൽ ഒരു നോട്ടീസും ലഭിച്ചിട്ടില്ല. കമ്മറ്റി കൂടിയ സമയത്ത് ചോദിച്ചപ്പോഴും വ്യക്തമായത് അങ്ങനൊരു രാജി ഇല്ല എന്നാണ്. ഒരു കടലാസുപോലും ആർക്കും കിട്ടിയിട്ടില്ല എന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
 
അമ്മയിൽ നിന്നും രാജിവെച്ചാൽ ഒരിക്കലും അത് പിൻവലിക്കാൻ ആകില്ലെന്നും എല്ലാ നിബന്ധനകളും നടപടികളും അംഗീകരിച്ച് രണ്ടാമത് അംഗത്വം എടുക്കാൻ മാത്രമേ സാധിക്കുകയുള്ളുവെന്നും ഗണേഷ് വ്യക്തമാക്കി. മാധ്യമങ്ങളെയും സമൂഹത്തേയും കബളിപ്പിക്കുകയായിരുന്നു സലിംകുമാർ എന്നും ഗണേഷ് കൂട്ടിച്ചേർത്തു.
 
ഗണേഷ് കുമാറിന്റെ പ്രചരണത്തിന് വേണ്ടി നടൻ മോഹൻലാൽ എത്തിയതായിരുന്നു സലിംകുമാറിനെ ചൊടിപ്പിച്ചത്. താര സംഘടനയുടെ നടപടി മോഹൻലാൽ ലംഘിച്ചുവെന്നായിരുന്നു സലിംകുമാറിന്റെ വാദം. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹരിപ്പാട് മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ പണം ചിലവഴിച്ചിട്ടില്ല; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല