Publish Date: Sat, 05 Mar 2022 (21:30 IST)
Updated Date: Sat, 05 Mar 2022 (21:38 IST)
റേഷന്‍ കടകളിലെ സമയ ക്രമത്തില്‍ മാറ്റം. സംസ്ഥാനത്തെ റേഷന്‍ കടകളുടെ സമയ ക്രമത്തില്‍ മറ്റന്നാള്‍ മുതലാണ് മാറ്റം വരുന്നത്. സംസ്ഥാന ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റന്നാള്‍ മുതല്‍ രാവിലെ 8 മുതല്‍ 12 വരെയും വൈകുന്നേരം 4 മുതല്‍ 7 മണി വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം. നേരത്തെ ഇത് രാവിലെ 8.30 മുതല്‍ 12.30 വരെയും വൈകീട്ട് 3.30 മുതല്‍ 6.30 വരെയുമായിരുന്നു സമയം. വേനല്‍ ചൂട് വര്‍ധിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Sat, 05 Mar 2022 (21:30 IST)
Updated Date: Sat, 05 Mar 2022 (21:38 IST)