Webdunia - Bharat's app for daily news and videos

Install App

കെകെ രമയുടേത് സംഘപരിവാര്‍ ശൈലി; ഡല്‍ഹിയില്‍ കണ്ടത് അതിനുള്ള തെളിവ് - വിമര്‍ശനവുമായി മുഖ്യമന്ത്രി

കെകെ രമയുടേത് സംഘപരിവാര്‍ ശൈലി; ഡല്‍ഹിയില്‍ കണ്ടത് അതിനുള്ള തെളിവ് - വിമര്‍ശനവുമായി മുഖ്യമന്ത്രി

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (12:02 IST)
കേരളത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്താനാണ് ആര്‍എംപി നേതാവ് കെകെ രമ ഡല്‍ഹിയില്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രമയുടേയും സംഘപരിവാറിന്റേയും  സമര രീതി ഒരു പോലെയാണ്. കേരളത്തെക്കുറിച്ച് മോശമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് സംഘപരിവാര്‍ ചെയ്യുന്നത്. അതു തന്നെയാണ് രമയും ഡല്‍ഹിയില്‍ ചെയ്‌തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഓഫീസ് പരിസരത്ത് നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തത്‌ കൊണ്ടാണ് ആര്‍എംപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യേണ്ടി വന്നത്. നിരവധി ആര്‍എംപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ഇപ്പോള്‍ സിപിഎമ്മിലേക്ക് എത്തുന്നുണ്ട്. ഇതില്‍ പ്രകോപിതരായിട്ടാണ് വടകര ഒഞ്ചിയത്ത് ആര്‍എംപി ആക്രമം അഴിച്ചു വിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒഞ്ചിയത്ത് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറ്റ്യാടി എംഎല്‍എ പാറക്കല്‍ എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുമ്പോഴാണ് ആര്‍എംപിക്കെതിരെയും രമയ്‌ക്കെതിരെയും മുഖ്യമന്ത്രി പ്രസ്‌താവന നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലക്ഷദ്വീപിന് മുകളിലായി ന്യുനമര്‍ദ്ദം; തിരുവനന്തപുരം ഉള്‍പ്പെടെ മൂന്നുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്വകാര്യ കാറുകള്‍ ഉടമയല്ലാത്ത കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഓടിക്കാമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

ഓപ്പണ്‍ എഐയെ വിമര്‍ശിച്ച ഇന്ത്യന്‍ വംശജനായ മുന്‍ജീവനക്കാരന്‍ മരിച്ച നിലയില്‍

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

61കാരിയുടെ എക്‌സ്‌റേ റിപ്പോര്‍ട്ട് പരിശോധിച്ച് 34കാരിയെ ചികിത്സിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി യുവതി

അടുത്ത ലേഖനം
Show comments