അത്ഭുതം, അവിശ്വസനീയം- 50 കോടി കിലുക്കത്തില്‍ ആദി!

പ്രണവിനിത് ബം‌ബര്‍ ലോട്ടറി!

Webdunia
വ്യാഴം, 8 മാര്‍ച്ച് 2018 (11:40 IST)
പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം വരവ് നായകനായിട്ടായിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ ശരിക്കും പ്രണവിന്റെ തലവര വരെ മാറ്റിയെന്ന് പറയാം. ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുമോയെന്നും അഭിനയം തുടരുമോയെന്നും ഉറപ്പില്ലാതിരുന്ന പ്രണവിനെ ‘തുടര്‍ന്നും അഭിനയിക്കാം’ എന്ന് ചിന്തിപ്പിച്ചതും ആദി തന്നെ. 
 
ഇപ്പോഴിതാ, മലയാളത്തില്‍ ഒരു യുവതാരത്തിനും അവകാശപ്പെടാന്‍ ആകാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രണവ്. പ്രണവിന്റെ ആദി 50 കോടി ക്ലബിലേക്കെത്തുന്നതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രം പുറത്തിറങ്ങി 50 ദിവസങ്ങള്‍ പോലും പിന്നിടുന്നതിന് മുന്‍പാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
 
ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞോടുന്നുണ്ട്. ദിവസേന 190 ഷോകള്‍ ഇപ്പോഴും ആദിയ്ക്കുണ്ടെന്നാണ് സിനിമയുടെ പിആര്‍ എക്‌സിക്യൂട്ടീവുകള്‍ നല്‍കുന്ന വിവരം. കുറച്ച് ദിവസത്തിനകം ആദി 50 കോടി ക്ലബില്‍ കയറു‌മെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍, ഒരു പുതുമുഖ നായകന്റെ ചിത്രം 50 കോടി ക്ലബില്‍ എത്തുക എന്നത് മലയാളത്തില്‍ ആദ്യത്തെ സംഭവമാണ്.
 
ഇതിനോടകം തന്നെ പ്രണവിനെ നായകനാക്കി കൊണ്ടുള്ള രണ്ടാമത്തെ ചിത്രവും പ്രഖ്യാപിച്ചു കഴിഞ്ഞു. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. രാമലീലയെന്ന ബം‌ബര്‍ ഹിറ്റിനുശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രയേല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഖമനേയിയുടെ ഭാര്യ മരിച്ചു

എടിഎം പിന്‍ മറന്നുപോയോ;ഇങ്ങനെ വീണ്ടെടുക്കാം

ഒമാന്‍ തീരത്ത് ഡ്രോണ്‍ ബോട്ട് എണ്ണ ടാങ്കറില്‍ ഇടിച്ചു, ഇന്ത്യന്‍ ക്രൂ അംഗം മരിച്ചു

ഗള്‍ഫ് മേഖലയില്‍ ഇറാന്‍ ആക്രമണം ശക്തമാക്കുന്നു; യുഎസ് എഫ്-15 യുദ്ധവിമാനം വെടിവച്ചിട്ടു

നെതന്യാഹുവിന്റെ ഓഫീസ് ആക്രമിച്ചെന്ന് ഇറാന്‍ സൈന്യം, പരിക്കേറ്റോ?, സ്ഥിരീകരിക്കാതെ ഇസ്രായേല്‍

അടുത്ത ലേഖനം
Show comments