Webdunia - Bharat's app for daily news and videos

Install App

അറസ്റ്റ് ഗൂഢാലോചന, തീവ്രവാദിയെ പോലെ കൈകാര്യം ചെയ്‌തു, മഞ്ജുവിന് ഭീഷണിയുണ്ടെന്നാവർത്തിച്ച് സനൽകുമാർ ശശിധരൻ

Webdunia
വെള്ളി, 6 മെയ് 2022 (16:25 IST)
നടി മഞ്ജുവാര്യരുടെ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് പിന്നാലെ പോലീസിനെതിരെ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ.  അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണെന്നും ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെയാണ് പോലീസ് ബലമായി കൊണ്ടുപോയതെന്നും സനൽകുമാർ ആരോപിച്ചു.
 
മഞ്ജു വാര്യരോട് പ്രണയാഭ്യർഥന നടത്തിയ കാര്യം ശരിയാണെ‌‌ന്നും മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രണയാഭ്യർഥന നിരസിച്ചതിനെ തുടർന്ന് സംവിധായകൻ തന്നെ പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് നടി മഞ്ജു വാര്യർ സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത പൊലീസ് ഇന്നലെ തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തു. ഇന്ന് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് സനലിന് ജാമ്യം അനുവദിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

2018 നവംബര്‍ മുതല്‍ എക്‌സൈസ് ലഹരിവിമുക്ത കേന്ദ്രങ്ങളില്‍ ചികിത്സ തേടിയവര്‍ 1.57 ലക്ഷത്തിലധികം പേര്‍

ബിന്ദുവിന്റെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; മകളുടെ ചികിത്സയും മകന്റെ ജോലിയും ഉറപ്പാക്കും

റഫ്രിജറേറ്ററിന്റെ സഹായമില്ലാതെ സൂക്ഷിക്കാന്‍ കഴിയുന്ന കൃത്രിമ രക്തം വികസിപ്പിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍

തലയോട് പൊട്ടി തലച്ചോര്‍ പുറത്തുവന്നു; ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്; യുഡിഎഫ് കാലത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ്

അടുത്ത ലേഖനം
Show comments