Publish Date: Thu, 05 May 2022 (15:57 IST)
Updated Date: Thu, 05 May 2022 (15:59 IST)
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. നടി മഞ്ജു വാരിയരുടെ പരാതിയിലാണ് സനല്‍കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി മഞ്ജു വാരിയരുടെ പരാതിയിലാണ് പൊലീസ് നടപടി. കൊച്ചി സിറ്റി പൊലീസ് പാറശാലയിലെത്തിയാണ് സനല്‍കുമാറിനെ പിടികൂടിയത്. മഞ്ജു വാരിയര്‍ നായികയായ കയറ്റം സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍.
തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി. കേസില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് എടുക്കുകയായിരുന്നു. മഞ്ജു വാരിയരുടെ ജീവന്‍ തുലാസിലാണെന്നും അവര്‍ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വിവാദമായിരുന്നു.