Webdunia - Bharat's app for daily news and videos

Install App

ഇന്നലെ വന്ന സന്ദീപിന് പ്രഥമ സ്ഥാനം; പാലക്കാട് കൊട്ടിക്കലാശത്തിലും തമ്മിലടി

ജില്ലയിലെ പല നേതാക്കളും കൊട്ടിക്കലാശത്തില്‍ അത്ര സജീവമായിരുന്നില്ല

രേണുക വേണു
ചൊവ്വ, 19 നവം‌ബര്‍ 2024 (07:19 IST)
പാലക്കാട് ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിലും കോണ്‍ഗ്രസില്‍ തമ്മിലടി. ബിജെപിയില്‍ നിന്നുവന്ന സന്ദീപ് വാരിയര്‍ക്ക് കൊട്ടിക്കലാശത്തില്‍ പ്രഥമ പരിഗണന നല്‍കിയത് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പിടിച്ചില്ല. ജില്ലയിലെ പ്രമുഖരായ പല നേതാക്കളേയും തഴഞ്ഞെന്നും രണ്ടുദിവസം മുന്‍പ് മാത്രം പാര്‍ട്ടിയിലേക്ക് വന്ന സന്ദീപിന് വലിയ പ്രധാന്യം നല്‍കിയെന്നുമാണ് ആരോപണം.
 
ജില്ലയിലെ പല നേതാക്കളും കൊട്ടിക്കലാശത്തില്‍ അത്ര സജീവമായിരുന്നില്ല. പൂര്‍ണമായി ബിജെപി ആശയം പിന്തുടരുന്ന സന്ദീപ് വാരിയര്‍ക്ക് ഇത്രത്തോളം പ്രാധാന്യം നല്‍കുന്നതില്‍ വിയോജിപ്പുള്ളവരാണ് കൊട്ടിക്കലാശത്തില്‍ സജീവമാകാതിരുന്നത്. ജില്ലയിലെ സീനിയര്‍ നേതാക്കള്‍ക്ക് ഇല്ലാത്ത എന്ത് സവിശേഷതയാണ് സ്ഥാനമാനങ്ങള്‍ക്കായി ബിജെപിയില്‍ നിന്നുവന്ന സന്ദീപിന് ഉള്ളതെന്നാണ് പലരുടെയും ചോദ്യം. 
 
സന്ദീപിന്റെ വരവിനു പിന്നാലെ യുഡിഎഫില്‍ വലിയ അതൃപ്തി പുകയുകയാണ്. സന്ദീപ് കടുത്ത വര്‍ഗീയവാദിയാണെന്നും ഭാവിയില്‍ കോണ്‍ഗ്രസിനു ബാധ്യതയാകുമെന്നും പാലക്കാട്ടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം സംസ്ഥാന നേതൃത്വത്തോട് പരാതിപ്പെട്ടു. സന്ദീപ് എത്തിയത് പാലക്കാട് നിര്‍ണായകമായ പല വോട്ടുകളും നഷ്ടപ്പെടാന്‍ കാരണമാകുമെന്നും ജില്ലയിലെ ഒരു വിഭാഗം പറയുന്നു. 
 
ബിജെപിയില്‍ ആയിരിക്കെ കോണ്‍ഗ്രസിനെതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ആളാണ് സന്ദീപ് വാരിയര്‍. മുസ്ലിങ്ങള്‍ക്കെതിരെ പലപ്പോഴും തരംതാണ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. പാലക്കാട് മുന്‍ എംഎല്‍എയും ഇപ്പോള്‍ വടകര എംപിയുമായ ഷാഫി പറമ്പിലിനെ താലിബാന്‍ എംപി എന്നു പോലും സന്ദീപ് വിളിച്ചിട്ടുണ്ട്. ഇങ്ങനെയൊരു തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനെ കോണ്‍ഗ്രസില്‍ എടുക്കുന്നത് ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് കാരണമാകുമെന്നാണ് സന്ദീപിനെ എതിര്‍ക്കുന്നവരുടെ നിലപാട്. 
 
പി.സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്കു പോയപ്പോള്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തവര്‍ തീവ്ര വലതുപക്ഷ ചിന്താഗതിയുള്ള സന്ദീപ് വാരിയറെ മാലയിട്ട് സ്വീകരിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയരും. ഇടതുപക്ഷം പാലക്കാട് ഇത് ആയുധമാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞ് സന്ദീപിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുന്നതായിരുന്നു ഉചിതം. വോട്ടിനു വേണ്ടി കോണ്‍ഗ്രസ് ന്യൂനപക്ഷ വിരുദ്ധ ചിന്താഗതിയുള്ള ആളുകളോടു ഐക്യപ്പെടുകയാണെന്ന തരത്തിലും വിമര്‍ശനം ഉയര്‍ന്നേക്കാം. സന്ദീപിനെ തിടുക്കത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗമാക്കിയത് പാലക്കാട്ടെ ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ കാരണമായേക്കുമെന്നും മുന്നണിക്കുള്ളില്‍ അഭിപ്രായമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഴുത്തു ലോട്ടറി ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് : 3 പേർ പിടിയിൽ

മുനമ്പം വിഷയം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

പാലക്കാട് ഒരു വാര്യരും നായരും എഫക്ട് ഉണ്ടാക്കിയിട്ടില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍

ആധാർ തിരുത്തലിൽ നിയന്ത്രണം കർശനമാക്കി കേന്ദ്രം, പേരിലെ അക്ഷരം തിരുത്താൻ ഗസറ്റ് വിജ്ഞാപനം നിർബന്ധം

ഇനി വയനാടിന്റെ പ്രിയങ്കരി, നാല് ലക്ഷത്തിലേറെ ഭൂരിപക്ഷം, രാഹുലിനെ മറികടന്നു

അടുത്ത ലേഖനം
Show comments